Life StyleHealth & Fitness

ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ പാൽ കുടിക്കാം; ഗുണങ്ങൾ പലതാണ്

കിടക്കാന്‍ നേരം കുറച്ചു പാല്‍ കുടിക്കുന്നത് നല്ലതാണെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. നമ്മളില്‍ പലരും അത് ശീലമാക്കിയിട്ടുണ്ട് താനും എന്നാല്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് പാല്‍ കുടിച്ചാല്‍ എങ്ങിനെയിരിക്കും. ഗുണങ്ങള്‍ നിരവധിയാണെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകര്‍ പറയുന്നത്. റുജുത തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മഞ്ഞള്‍ പാലിന്‍റെ ഗുണഗണങ്ങള്‍ വിവരിച്ചിരിക്കുന്നത്. കാലുകളിലെ വേദന, തൈറോയിഡ്, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഉത്തമമാണ് മഞ്ഞള്‍ പാലെന്നും റുജുത പറയുന്നു.

മഞ്ഞള്‍ പാല്‍ ഉണ്ടാക്കുന്നത് എങ്ങിനെയെന്നും റുജുത വിശദീകരിക്കുന്നുണ്ട്. രണ്ട് നുള്ള് മഞ്ഞൾ, രണ്ടു നാര് കുങ്കുമപ്പൂവ്, രണ്ട് അണ്ടിപ്പരിപ്പ് (ചതച്ചത്), ഒരു ബദാം (ചതച്ചത്), ഒന്നര കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര എന്നിവ എടുക്കുക. അതിന് ശേഷം തിളപ്പിച്ച പാലിലേക്ക് ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി ചൂടോടെയോ അല്ലെങ്കില്‍ ആറിയ ശേഷമോ കുടിക്കുക. എന്നിട്ട് കുട്ടികളെപ്പോലെ ഉറങ്ങൂവെന്നും റുജുത പറയുന്നു.

മഞ്ഞൾ പാൽ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. വൻകുടൽ പുണ്ണ് ബാധിച്ചവർക്കും മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്. തൊണ്ടവേദനയ്ക്കും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുകവഴി ആശ്വാസം ലഭിക്കും. മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ആര്‍ത്തവേദനയ്ക്ക് മഞ്ഞള്‍പാല്‍ ഒരുത്തമ ഔഷധമാണ്. ‌ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുക വഴി ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button