Latest NewsBollywoodNewsEntertainment

തമാശ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി എന്റെ വയറ്റില്‍ കുത്തി; ഇടതുകയ്യിലെ വിരലുകള്‍ അനങ്ങുന്നില്ല; നടി

എന്റെ ഇടതു കയ്യിന്റെ വിരലുകള്‍ക്കും കുത്തേറ്റു. ഞാന്‍ താഴേക്ക് വീണുപോയി. രക്തം ഒഴുകാന്‍ തുടങ്ങി

വിവാഹ അഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ നടി മാല്‍വി മല്‍ഹോത്രയെ നടുറോഡിൽ വച്ച് സുഹൃത്തും നിര്‍മാതാവുമായ യോഗേഷ് മഹിപാല്‍ സിങ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. തന്റെ മുഖത്ത് കുത്തി പരുക്കേല്‍പ്പിക്കാനാണ് അയാള്‍ ശ്രമിച്ചതെന്നും എന്നാല്‍ താൻ കൈകൊണ്ട് തടയുകയായിരുന്നുവെന്നും മാല്‍വി പറയുന്നത്. പരുക്കിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടതായി വന്നുവെന്നും താരം പറഞ്ഞു.

അന്ധേരിയിലെ കോഫി ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴിയാണ് താരം ആക്രമിക്കപ്പെട്ടത്. ”യോഗേഷ് വണ്ടി വട്ടം വെച്ച്‌ തന്നെ തടഞ്ഞു നിര്‍ത്തി. തമാശ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി എന്റെ വയറ്റില്‍ കുത്തി. അടുത്തത് എന്റെ മുഖത്ത് പരുക്കേല്‍പ്പിക്കാനാണ് നോക്കിയത്. എന്നാല്‍ ഞാന്‍ മുഖം കൈകള്‍ കൊണ്ട് പൊത്തിയതോടെ വലതുകൈയിലാണ് കത്തി കൊണ്ട് പരുക്കേറ്റു. എന്റെ ഇടതു കയ്യിന്റെ വിരലുകള്‍ക്കും കുത്തേറ്റു. ഞാന്‍ താഴേക്ക് വീണുപോയി. രക്തം ഒഴുകാന്‍ തുടങ്ങി. ഇപ്പോള്‍ തന്റെ ഇടതുകയ്യിലെ വിരലുകള്‍ അനങ്ങുന്നില്ലെന്നും വയറ്റില്‍ 1.5 ഇഞ്ച് താഴ്ചയില്‍ പരുക്കേറ്റിട്ടുണ്ട്.” മാൽവി പറയുന്നു.

shortlink

Post Your Comments


Back to top button