
വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടർന്ന് നടിയെ യുവാവ് കുത്തിപരിക്കേല്‍പ്പിച്ചു. മാല്‍വി മല്‍ഹോത്രയ്ക്കാണ് പരിക്കേറ്റത്. നടിയെമുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്‌ച്ച രാത്രിയോടെയായിരുന്നു സംഭവം.
രാത്രി മുംബൈ വെര്‍സോവയിലെ കഫേയില്‍നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന നടിയെ കാര്‍ തടഞ്ഞുനിര്‍ത്തി യോഗേഷ് കുമാര്‍ മഹിപാല്‍ എന്നയാള്‍ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളും നടിയും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്തിടെ യുവാവ് നടിയോട് വിവാഹാഭ്യര്‍ഥന നടത്തി. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ നടിയെ ആക്രമിച്ചത്
Post Your Comments