പട്ന: ബിഹാര്‍ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ കന്നുകാലി സംരക്ഷണത്തിന് വോട്ട് തേടി പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ”കാലിത്തീറ്റക്കും, കന്നുകാലികളെ ചികിത്സിക്കുന്നതിനുള്ള ആധുനിക ചികിത്സ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനുമായും മഹാസഖ്യത്തിന്റെ പിന്തുണയുള്ള സി.പി.ഐ.എം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുക”എന്നായിരുന്നു പോസ്റ്റ്.
തൊട്ടുപിന്നാലെ മലയാളികള്‍ പോസ്റ്റിനടിയില്‍ കൂട്ടമായി എത്തി. ബിജെപി അനുഭാവികൾ എംബി രാജേഷിന്റെ ബീഫ് ഫെസ്റ്റിവലിന്റെ വാർത്താലിങ്കുകൾ ഇട്ട് ആഘോഷമാക്കി. അതേസമയം കോൺഗ്രസ് അനുഭാവികൾ മധ്യപ്രദേശില്‍ പശു രാഷ്ട്രീയം പറഞ്ഞതിന് കമല്‍നാഥിനെ സംഘിയാക്കിയവര്‍ എവിടെപ്പോയെന്ന ആരോപണം യു.ഡി.എഫ് അണികള്‍ ഉയര്‍ത്തിയപ്പോള്‍ ഹിന്ദിയില്‍ ‘പശു’എന്നാല്‍ മൃഗമെന്നാണെന്നും അവയുടെ സംരക്ഷണത്തിനായി വോട്ട് ചോദിച്ചാല്‍ എന്താണ് പ്രശ്നമെന്നും സി.പി.എം അണികള്‍ തിരിച്ചുചോദിച്ചു.
read also: കസ്റ്റഡിയില്‍ പീഡനം, നടുവേദന ഉളളത് പരിഗണിക്കുന്നില്ല, ; ശിവശങ്കര്‍ കോടതിയില്‍
ഇതോടെ കമന്റ് ബോക്സ് യുദ്ധക്കളമായിരിക്കുകയാണ്. ആര്.ജെ.ഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാസഖ്യത്തിെന്റ ഭാഗമായാണ് ബിഹാറില്‍ ഇടതുപാര്‍ട്ടികള്‍ ജനവിധി തേടുന്നത്. സി.പി.ഐ. എം.എല്‍- 19, സി.പി.ഐ -ആറ്, സി.പി.എം-നാല് എന്നിങ്ങനെയാണ് ഇടതുപാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകള്‍.
Post Your Comments