ജിദ്ദ; ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സ്പെഷ്യല്‍ ഫോഴ്സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാര്‍ഡിന് നേരെ ആക്രമണം. ജിദ്ദയിലെ ഫ്രഞ്ച് കോസിലേറ്റിനു നേരെയായിരുന്നു ആക്രമണം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ സെക്യൂരിറ്റി ഗാര്‍ഡിന്റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും, പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. സൗദി സ്വദേശി ആയ യുവാവ് ഫ്രഞ്ച് കൗസിലേറ്റിലെ സെക്യൂരിറ്റിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.
മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് ഗാര്‍ഡിന് നേരെ ആക്രമണം നടന്നത്. ഫ്രാന്‍സില്‍ യുവതിയുടെ തലയറുക്കുകയും മറ്റു രണ്ടു പേരെ കൊലപ്പെടുത്തുകയും ചെയ്ത വാര്‍ത്ത പുറത്ത് വന്നതിനു തൊട്ടു പിന്നാലെയാണ് സഊദിയിലെ ഫ്രാന്‍സ് കോണ്സുലേറ്റിന് നേരെ ആക്രമണം നടന്ന വാര്‍ത്തയും പുറത്ത് വന്നത്.
read also:‘എല്ലാം ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികൾ’ ശിവശങ്കറെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി
നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നതായും ആക്രമണത്തില്‍ പരിക്കേറ്റ സുരക്ഷാ ഗാര്‍ഡിന് പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നും അപകടത്തിന്റെ സാഹചര്യങ്ങള്‍ കണ്ടെത്താനും സഊദിയിലെ ഫ്രഞ്ച് സൗകര്യങ്ങളുടെയും ഫ്രഞ്ച് സ്ഥാപങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാനും സഊദി അധികൃതരിലുള്ള ആത്മവിശ്വാസം എംബസിക്കുണ്ടെന്നും എംബസി റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments