KeralaLatest NewsIndia

‘എല്ലാം ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികൾ’ ശിവശങ്കറെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിപിറകേ ഒന്നായി ഉന്നയിച്ച്‌ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമകരമായ നടപടികളെ തമസ്കരിക്കാം എന്ന ചിന്തയാണ് കേരളത്തിലെ പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വച്ചുവാഴിക്കില്ല എന്ന നേരത്തത്തെ നിലപാട് തന്നെയാണ് ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി എന്നിവരുടെ അറസ്റ്റുകളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

read also: ക്രിസ്‌മസിന് മുൻപേ വാക്സിൻ? ഓക്‌സ്ഫഡിന്റേതിന് മുന്നേ മറ്റൊരു വാക്സിന്‍ കൊവിഡിനെ പിഴുതെറിയാനെത്തുമെന്ന് റിപ്പോര്‍ട്ട്

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച്‌ അഴിമതിയുടെ ദുര്‍ഗന്ധം ഭരണകൂടത്തിനുമേല്‍ എറിഞ്ഞുപിടിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button