ന്യൂഡൽഹി : അമേരിക്കയുമായി ചേർന്ന് ചൈനയെ ഒറ്റപ്പെടുത്തരുത് എന്ന ആവശ്യവുമായി സിപിഎമ്മും സിപിഐയും. അമേരിക്കന്‍ നിയന്ത്രിത സാങ്കേതികവിദ്യയിലുള്ള ആയുധങ്ങളെ ഇന്ത്യ ആശ്രയിക്കരുതെന്നും ഇരുപാര്‍ട്ടികളും സംയുക്തമായി പുറത്തിറക്കി പത്രക്കുറിപ്പില്‍ പറയുന്നു.
Read Also : പീഡനക്കേസിൽ പ്രതിയായ മുന്‍ ഇമാം നബിദിന ആഘോഷത്തിൽ മുഖ്യ അതിഥി ; പ്രതിഷേധം ശക്തമാകുന്നു
നവംബറില്‍ നാല് ക്വാഡ്രീലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്) രാജ്യം പങ്കെടുക്കുന്ന ‘മലബാര്‍ നാവികഅഭ്യാസം’ നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചു. ഇതില്‍ ഇന്ത്യ പങ്കെടുക്കരുത്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തിന്റെ പേരിലുള്ള നടപടികളാണിതെന്ന വ്യാജആരോപണവും ഇരുപാര്‍ട്ടികളും ഉയര്‍ത്തുന്നു.
ചൈനയുമായുള്ള അതിര്‍ത്തിതര്‍ക്കം പരിഹരിക്കാന്‍ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ, നയതന്ത്രതലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരണം.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Post Your Comments