തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 8424 പേര്‍ക്ക് രോഗമുക്തി.
മാസ്‌ക് ധരിക്കാത്ത ഒട്ടേറെ പേര്‍ ഇപ്പോഴുമുണ്ട്. അതിന്റെ പ്രാധാന്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. മണ്ഡല മകരവിളക്ക് സീസണ്‍ ശബരിമലയില്‍ ആരംഭിക്കാനിരിക്കുകായാണ്. അവധി ദിവസങ്ങളിലെല്ലാം തിരക്ക് ഇല്ലാത്ത വിധത്തില്‍ ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അവിടെ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗബാധിതരാണെങ്കില്‍ ചികിത്സാ സൗകര്യം ഒരുക്കും. മടങ്ങിപ്പോകണമെന്നുള്ളവര്‍ക്ക് അതിനുള്ള യാത്രാ സൗകര്യവും ഒരുക്കും.
കൊവിഡ് ബാധിച്ച് മരിക്കുന്നവരെ ആശുപത്രിയില്‍ നിന്ന് വിട്ടുകൊടുക്കുന്നതിനും സംസ്‌കാര നടപടിള്‍ക്കും കാലതാമസം വരുന്നു എന്ന് പരാതി ഉണ്ട്. ഇതിനെതിരെ ജാഗ്രതയും ഏകോപനവും വേണം.
Post Your Comments