ശ്രീനഗര്‍ : ബിജെപി നേതാക്കള്‍ക്ക് നേരെ ഭീകരരുടെ വെടിവെയ്പ്പ്; യുവ നേതാവ് കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലാണ് സംഭവം.
കുല്‍ഗാമില്‍ ബി.ജെ.പി നേതാവിനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. യുവമോര്‍ച്ചാ ജനറല്‍ സെക്രട്ടറി ഫിദാ ഹുസൈനാണ് കൊല്ലപ്പെട്ടത്. രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ഭീകരരുടെ ആക്രമണത്തില്‍ രണ്ട് ബി.ജെ.പി നേതാക്കള്‍ക്കും പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ജൂലൈയില്‍ ബന്ദിപ്പോര ജില്ലയില്‍ ബിജെപി നേതാവ് ഷെയ്ഖ് വാസീം ബാരിയും കുടുംബാംഗങ്ങളായ രണ്ട് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments