Latest NewsIndiaNewsEntertainment

എപ്പോൾ വേണമെങ്കിലും ഞാൻ അതി ക്രൂരമായ ബലാത്സംഗത്തിനോ മരണത്തിനോ ഇരയാകുമായിരുന്നു ; ബീഹാറിലെ പ്രചരണ അനുഭവം ഓർക്കാൻ കൂടി വയ്യെന്ന് അമീഷാപട്ടേൽ

അന്ന് ബീഹാറില്‍ നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ചന്ദ്രയുടെ പ്രചരണത്തിനായി എത്തിയത് തനിക്ക് ദൂ:സ്വപ്‌നം പേലെ ആയിരുന്നെന്നും ബലാത്സംഗത്തിന് ഇരയാകുമോ കൊല്ലപ്പെടുമോ എന്ന് പോലും ഭയപ്പെട്ടെന്നും ബോളിവുഡ് താരം അമീഷാപട്ടേല്‍ പറഞ്ഞു.

കൂടാതെ ബീഹാറില്‍ നിന്നും മുംബൈയില്‍ സുരക്ഷിതയായി തിരിച്ചത്തുന്നത് വരെ അവരുടെ താളത്തിനൊത്തു തുള്ളുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്നും മുംബൈയില്‍ എത്തിയ ശേഷം ഭീഷണിമുഴക്കിയുള്ള അനേകം ഫോണ്‍കോളുകള്‍ വന്നതായും അമീഷാപട്ടേല്‍ വ്യക്തമാക്കി.

എന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ ബലാത്സംഗം ചെയ്യുമോ കൊല്ലുമോ എന്നെല്ലാം ഭയന്നു. മുംബൈയില്‍ തിരിച്ചെത്തിയ ശേഷവും തന്നെക്കുറിച്ച്‌ പുകഴ്ത്തിപ്പറയാന്‍ ആവശ്യപ്പെട്ട് പ്രകാശ് ചന്ദ്ര വിളിച്ചു. ഭീഷണിപ്പെടുത്തി. സത്യസന്ധമായി പറഞ്ഞാല്‍ അയാള്‍ക്കൊപ്പം കാര്യങ്ങള്‍ ഭയാനകമായിരുന്നുവെന്നാണ് താരം പറയുന്നത്.

കൂടാതെഅന്ന് പ്രകാശ് ചന്ദ്ര കാരണം വൈകിട്ടത്തെ തന്റെ വിമാനം മിസ്സാകാനും ഗ്രാമത്തില്‍ കഴിയാനും നിര്‍ബ്ബന്ധിതയായി. അവിടെ നിന്നും പോകരുതെന്ന് ഭീഷണിപ്പെടുത്തി, സമ്മതിച്ചില്ലെങ്കില്‍ തനിച്ചു പോകേണ്ടി വരുമെന്ന് പറഞ്ഞു. ”മുംബൈയില്‍ എത്തിയ ശേഷമാണ് ശ്വാസം നേരെ വീണത്. മുംബൈയില്‍ വന്ന ശേഷമാണ് വിവരം ലോകത്തെ അറിയിക്കാനായതെന്നും ഒരുപക്ഷേ താന്‍ ബലാത്സംഗം ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമായിരുന്നു. എപ്പോഴും എന്റെ കാറിന് ചുറ്റും അയാളുടെ ആള്‍ക്കാരുണ്ടായിരുന്നു. അയാള്‍ പറയുന്നത് പോലെ ചെയ്യാതെ കാര്‍ അനക്കാന്‍ പോലും കഴിയുമായിരുന്നില്ല. ജീവന്‍ തന്നെ അപകടത്തിലാകുന്ന വിധം അയാള്‍ എന്നെ കെണിയിലാക്കുകയായിരുന്നുവെന്നും അമീഷ.

ധാരാളം പണം നല്‍കിയാല്‍ തനിക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാനും അമീഷ സമ്മതിച്ചിരുന്നു. ഇക്കാര്യം തന്റെ ഡ്രൈവര്‍ അമീഷയുടെ പിഎ യുമായി സംസാരിച്ചതാണ്. ഇക്കാര്യം അമീഷ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 10 ലക്ഷം കൂടി അവര്‍ ആവശ്യപ്പെട്ടു. താന്‍ വിദ്യാഭ്യാസം ഉള്ളയാളാണ്. അവര്‍ക്ക് ഇവിടെ പൂര്‍ണ്ണ സുരക്ഷ ഒരുക്കിയിരുന്നു. ഇപ്പോള്‍ അവര്‍ പറയുന്നതെല്ലാം അടിസ്ഥാന രഹിതമാണ്. ബോളിവുഡില്‍ അരങ്ങേറ്റ ചിത്രമായ കഹോ നാ പ്യാര്‍ ഹെ, ഗദ്ദാര്‍ എന്നീ വന്‍ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാര്യമായ അവസരം ഉണ്ടാക്കിയെടുക്കാന്‍ കഴിയാതെ പോയ താരമാണ് അമീഷാപട്ടേല്‍ എന്ന ​ഗ്ലാമറസ് നായിക.

 

shortlink

Post Your Comments


Back to top button