കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് വലിയ തിരിച്ചടി. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ശിവശങ്കറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.ശിവശങ്കറിന് ജാമ്യം നല്കിയാല് അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കസ്റ്റംസും ഇഡിയും കോടതിയില്‍ വ്യക്തമാക്കി. രണ്ട് അന്വേഷണ ഏജന്‍സികളുടെയും വാദം അംഗീകരിച്ച ഹൈക്കോടതി, ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാമെന്ന് അംഗീകരിച്ചു.
ശിവശങ്കറിനെ നിയമപരമായ നടപടികളിലൂടെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്നും കോടതി അറിയിച്ചു. സ്വര്‍ണക്കടത്തിന്റെ ഗൂഡാലോചനയില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി ദുരുപയോഗം ചെയ്തുവെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം.
read also: കമൽ നാഥ് ഐറ്റം എന്ന് വിശേഷിപ്പിച്ച സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
നിയമപരമായി മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് ശിവശങ്കര്‍ ഇപ്പോള്‍. അടുത്ത ഏഴ് ദിവസംകൂടി ചികിത്സയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം.
Post Your Comments