Latest NewsIndiaNews

പാക് ഭീകരരുടെ ഒളിത്താവളം വളഞ്ഞ് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: പാക് ഭീകരരുടെ ഒളിത്താവളം വളഞ്ഞ് ഇന്ത്യന്‍ സൈന്യം . ജമ്മുകശ്മിരിലെ ഭീകര വേട്ടയിലാണ് ഒളിത്താവളം സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. റെയ്ഡില്‍ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു. ഒപ്പം വാര്‍ത്താവിനിമയ സംവിധാനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മെന്താര്‍ താലൂക്കിലെ കാലാബാന്‍ മേഖലയിലാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. സൈന്യത്തിന്റെ 37-ാം ബറ്റാലിയനും ജമ്മുപോലീസും സംയുക്തമായിട്ടാണ് നീങ്ങുന്നതെന്ന് പൂഞ്ച് പോലീസ് മേധാവി രമേശ് അന്‍ഗ്രാല്‍ അറിയിച്ചു.

Read Also : രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്ക​ണം; കേന്ദ്ര നിലപാടിനെ വരവേൽക്കാൻ ശി​വ​സേ​ന

ചെറുപാറക്കൂട്ടങ്ങള്‍ ധാരാളമായുള്ള കാലാബാന്‍ മേഖലയിലെ വനപ്രദേശത്ത് ചെറുതാവളങ്ങള്‍ തീര്‍ത്താണ് ഭീകരര്‍ ഒളിച്ചിരുന്നത്. ഏ.കെ.47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തി. ഇവയ്ക്കൊപ്പം ബൈനോക്കുലറുകളും റേഡിയോ സെറ്റ്, വാക്കി-ടോക്കി, സോളാര്‍ ചാര്‍ജ്ജറുകള്‍ എന്നിവയും കണ്ടെത്തിയതായി രമേശ് അന്‍ഗ്രാല്‍ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button