KeralaLatest News

കെ.എം ഷാജി എം.എല്‍.എയുടെ വീടിന് കനത്ത പിഴയിട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍

നിയമവിധേയമാക്കിയില്ലെങ്കില്‍ പൊളിച്ച്‌ നീക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

കെ.എം ഷാജി എം.എല്‍.എയുടെ വീട് ക്രമപ്പെടുത്താന്‍ 1,54,000 രൂപ പിഴയിട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ . വസ്തു നികുതിയിനത്തില്‍ 1,38,000 രൂപയാണ് ഈടാക്കിയിരിക്കുന്നത്. നിയമവിധേയമാക്കിയില്ലെങ്കില്‍ പൊളിച്ച്‌ നീക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

വീട്ടിലെ ഫര്‍ണീച്ചര്‍ മാര്‍ബിള്‍ എന്നിവയുടെ വില തിട്ടപ്പെടുത്താനാകുന്നില്ലെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. വില തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും നഗരസഭ അറിയിച്ചു.

read also: തെലങ്കാന മുൻ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ വീണ്ടും ദുരന്തം, കുടുംബത്തെ കണ്ണീരിലാഴ്ത്തി നായനി നരസിംഹ റെഡ്ഢിയുടെ ഭാര്യയും കോവിഡ് മൂലം മരിച്ചു

കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് കോര്‍പറേഷന്‍ ഇന്നലെ കണ്ടെത്തിയിരുന്നു. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചിലഭാഗങ്ങളും അനധികൃതമാണെന്നും കണ്ടെത്തിയിരുന്നു.

shortlink

Post Your Comments


Back to top button