കാബൂൾ : ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിൽ ബുധനാഴ്ച വൈകുന്നേരം 4: 18 നായിരുന്നു ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയെന്നും കാബൂളിൽ നിന്ന് 270 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ആളപായമോ,പരിക്കുകളോ,നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments