KeralaNews

തന്നെ ഒരിക്കലും അറസ്റ്റ് ചെയ്യാനാകില്ലെന്ന ശിവശങ്കരന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയത് ഇഡിയുടെ കൈവശമുള്ള ആ തെളിവുകള്‍

തിരുവനന്തപുരം : തന്നെ ഒരിക്കലും അറസ്റ്റ് ചെയ്യാനാകില്ലെന്ന ശിവശങ്കരന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയത് ഇഡിയുടെ കൈവശമുള്ള ആ തെളിവുകള്‍.
എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ രാവിലെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ തന്നെ അറസ്റ്റിലായിരിക്കും കലാശിക്കുക എന്ന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലില്‍ സ്വപ്ന സുരേഷുമായുള്ള പല കാര്യങ്ങളും ശിവശങ്കര്‍ നിഷേധിച്ചെങ്കിലം ഡിജിറ്റല്‍ തെളിവുകള്‍ ആണ് നിര്‍ണായകമായത്

read also : ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാചകകസര്‍ത്തുകളൊക്കെ ഇപ്പോള്‍ എവിടെപ്പോയി… നാവനങ്ങുന്നില്ലേ മുഖ്യമന്ത്രി അങ്ങേയ്ക്ക്… ശിവശങ്കരന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല

കേസന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ 100 കോടിയോളം രൂപയുടെ കള്ളപ്പണമിടപാടുകള്‍ നടന്നതായി വ്യക്തമായിരുന്നു. പ്രതികള്‍ക്ക് ഫ്‌ലാറ്റ് എടുത്തുകൊടുത്തതിലും ശിവശങ്കറിന്റെ പങ്ക് തെളിഞ്ഞിരുന്നു. ഇത് ശിവശങ്കര്‍ക്ക് പ്രതികളുമായുള്ള ബന്ധത്തിന്റെ തെളിവാണെന്നും ഇഡി കോടതിയില്‍ ബോധിപ്പിച്ചിരുന്നു
.
ശിവശങ്കറിനെതിരെ ഇ.ഡിക്ക് ശക്തമായ തെളിവായത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയാണ്. ഈ ഒരു കോടിരൂപ ശിവശങ്കറിന്റേതാണോ എന്ന കാര്യത്തിലും ഇഡിക്ക് സംശയമുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി സ്വപ്ന നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും കേസില്‍ നിര്‍ണായകമായി. ശിവശങ്കറിന്റെ മൊഴിയിലെ വൈരുദ്ധ്യവും അറസ്റ്റിലേക്ക് നയിച്ചു

shortlink

Post Your Comments


Back to top button