Latest NewsKeralaNewsIndia

ബീഹാറിൽ വോട്ട് പിടിക്കാൻ പശുവിന്റെ പോസ്റ്ററുകളുമായി സി പി എം ; ട്രോളന്മാർക്ക് ചാകര

പാറ്റ്‌ന: ബീഹാറിൽ പശു സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് സി പി എം. അധികാരത്തിലേറിയാൽ പശുക്കളുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നാണ് സിപിഎമ്മിന്റെ പ്രചാരണം. പശുവിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പോസ്റ്ററുകളും പാർട്ടി ഇതിനായി ഉപയോഗിക്കുന്നുണ്ട്. ആളുകളെ നേരിട്ട് കണ്ട് വോട്ടു ചോദിക്കുന്നതിന് പുറമേ, സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും പാർട്ടി വലിയ രീതിയിൽ പ്രചാരണം നടത്തുന്നുണ്ട്.

Read Also : മെഹ്ബൂബ മുഫ്തിയുടെ ദേശ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് 16 പിഡിപി നേതാക്കൾ കൂടി പാർട്ടി വിട്ടു

സിപിഎമ്മിന്റെ പ്രചാരണ തന്ത്രത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും വ്യാപക പരിഹാസം ഉയരുന്നുണ്ട്. പശുസംരക്ഷണത്തിന്റെ പേരിൽ സംഘപരിവാറിനെ കളിയാക്കുന്നവർക്ക് ഈ ഗതി വന്നല്ലോ എന്നാണ് ചിലരുടെ പരിഹാസം.പശുക്കളുടെ സംരക്ഷണമാണ് പാർട്ടിയുടെ പ്രധാന അജണ്ടയെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. പശുക്കൾക്ക് നല്ല കാലിത്തീറ്റയും, സംരക്ഷണത്തിനായി ആധുനിക വിധി പ്രകാരമുള്ള ചികിത്സ ലഭ്യമാക്കുമെന്നും പാർട്ടി ഉറപ്പുനൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button