തിരുവനന്തപുരം : സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ ഊരകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 4, 5, 7, 9, 10, 11, 13, 15, 16, 17), പരപ്പൂര് (13, 15), അരീക്കോട് (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 16, 17, 18), കോട്ടയം ജില്ലയിലെ മാടപ്പള്ളി (14, 18), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10, 16), ചാലിശേരി (1), ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവില്‍ (5 സബ് വാര്‍ഡ്, 4), എറണാകുളം ജില്ലയിലെ പിറവം (സബ് വാര്‍ഡ് 1), തൃശൂര്‍ ജില്ലയിലെ വേലൂര്‍ (2), കൊല്ലം ജില്ലയിലെ കടക്കല്‍ (5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകളായി ഉൾപ്പെടുത്തിയത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 687 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
Also read : ശബരിമല തീര്ടഥാനം: വഴിയോരത്ത് ഗ്യാസ് ഉപയോഗിച്ചുളള പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം
അതേസമയം ഇന്ന് സംസ്ഥാനത്ത് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,16,692 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,90,504 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,68,506 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,998 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments