ജനപ്രിയ നായകൻ ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ CID മൂസ വീണ്ടും വരുന്നു. CID മൂസയുടെ നിര്‍മ്മാതാവും നായകനുമായിരുന്ന ദിലീപ് തന്നെയാണ് വിവരം പുറത്തുവിട്ടത്. 17 വര്‍ഷംമുൻപ് ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് സിഐഡി മൂസ.
https://www.facebook.com/ActorDileep/posts/2233583650138725
ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടെന്ന് നേരത്തെ തന്നെ പ്രചരിച്ച വാര്‍ത്തയാണ്. ഇതിനാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുമ്ബോളാണ് അപ്രതീക്ഷിത പ്രഖ്യാപനവുമായി നടന്‍ ദിലീപ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.
ലോക ആനിമേഷന്‍ ദിനത്തിലാണ് ഈ പ്രഖ്യാപനം. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്.
Post Your Comments