KeralaNews

സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂട്ടിക്കിടക്കുന്ന സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറന്നേക്കും. അഞ്ചാംതീയതി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുന്‍പ് ബാറുകള്‍ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണു തീരുമാനം.

read also : സിസ്റ്റര്‍ സ്റ്റെഫി കന്യകയല്ല… കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞെന്ന് ഡോക്ടര്‍ : സ്റ്റെഫി കന്യകയാണ് എന്ന് സ്ഥാപിക്കാന്‍ ഹൈമനോപ്ലാസ്റ്റി സര്‍ജറി നടത്തിയതായി തെളിഞ്ഞു

ബാറുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ എക്സൈസ്, പോലീസ്, റവന്യൂ വിഭാഗങ്ങള്‍ പരിശോധന നടത്തും. ലോക്ഡൗണ്‍ ആംരംഭിച്ചപ്പോള്‍ പൂട്ടിയ ബാറുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നവംബര്‍ ആദ്യവാരം തുറക്കാമെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയുകയുള്ളു.

മൂന്നുമാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പുണ്ടാകുമെന്നതിനാല്‍ ഡിസംബര്‍ അവസാനം ബാര്‍ തുറക്കുന്നതു വിവാദത്തില്‍ കലാശിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ തുറക്കുന്നതാണ് നല്ലതെന്ന നഗമനത്തിലേയ്ക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു.

ഒരുമേശയ്ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. ഭക്ഷണം പങ്കുവച്ച് കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്‌കും കയ്യുറയും ധരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button