ന്യൂഡല്‍ഹി : നിര്‍ണായകമായ ബെക്ക സൈനിക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും അമേരിക്കയും. ഇന്തോ പസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും ഇന്ത്യയുമായി നടത്തിയ ടു പ്ലസ് ടു ചര്‍ച്ചയില്‍ ആണ് ധാരണ. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ബേസിക് എക്സ്ചേഞ്ച് ആന്‍ഡ് കോ ഓപ്പറേഷന്‍ എഗ്രിമെന്റ് അഥവാ ബെക്ക കരാറില്‍ ഒപ്പ് വെച്ചതോടെ പ്രതിരോധ രംഗത്ത് നിര്‍ണായമായ കൈമാറ്റങ്ങള്‍ക്കാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അവസരം ഒരുങ്ങുന്നത്. ബെക്ക കരാര്‍ യാഥാര്‍ത്ഥ്യമാക്കാനായത് നിര്‍ണായക നീക്കം ആണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. യിലെ ഹൈദരാബാദ് ഹൗസില്‍ വെച്ചാണ് ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മിലുളള നിര്‍ണായക ചര്‍ച്ച നടന്നത്.
ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയതായി രാജ്നാഥ് സിംഗ് പറഞ്ഞു. അമേരിക്കയുമായുളള സൈനിക തലത്തിനുളള സഹകരണം സംബന്ധിച്ച് മികച്ച ചര്‍ച്ചകളാണ് നടക്കുന്നത്. പ്രതിരോധ ഉപകരങ്ങള്‍ സംയുക്തമായി ഇന്ത്യയും അമേരിക്കയും വികസിപ്പിച്ചെടുക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നുവെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Post Your Comments