ആലപ്പുഴ : : മാരാരിക്കുളം കഞ്ഞിക്കുഴിയിൽ സി.പി.എം നേതാക്കളുടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകരെ പൊലീസ് പിടികൂടി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണർകാട് എൽ. സി. സെക്രട്ടറി സന്തോഷ്കുമാറിനെയും വീടുകൾക്കു നേരെയാണ് കല്ലേറുണ്ടായത്.
രണ്ടു ചേരികളായി നിൽക്കുന്ന നേതാക്കൾക്കിടയിലെ ശത്രുത വർധിപ്പാക്കാൻ നടത്തിയ ആസൂത്രിത ശ്രമായിരുന്നു കല്ലേറെന്നാണെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിലെ താത്‌കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ടുവർഷം മുൻപ് ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ഇതിൽ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള വൈരാഗ്യത്താൽ നേതാവിന്റെ മേൽ കുറ്റം വരുന്നതിനാണ് വീടാക്രമിച്ചതെന്നാണ് വിവരം.
ഒരു വർഷം മുമ്പ് ഇതേ നേതാക്കളുടെ വീടുകളിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. അന്ന് ഇതിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ താക്കീത് ചെയ്തിരുന്നു. ആ സംഭവത്തിൽ ഉൾപ്പെട്ടവരാണ് വീടുകൾ ആക്രമിച്ചതിന് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
Post Your Comments