Latest NewsNews

ഭീമമായ വരുമാന നഷ്ടം; ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം : മണ്ഡല – മകരവിളക്ക് കാലത്ത് ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചു.  വരുമാന നഷ്ടം പരിഗണിച്ച് പ്രതിദിനം ആയിരം ഭക്തർ എന്നുള്ളത് വർധിപ്പിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ നാളെ ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

മണ്ഡലക്കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ കൂടുതൽ ഭക്തരെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. സർക്കാർ തീരുമാനപ്രകാരം പ്രതിദിനം ആയിരം ഭക്തരെ മാത്രം പ്രവേശിപ്പിച്ചാൽ അത് വരുമാന നഷ്ടത്തിന് കാരണമാകും. മണ്ഡല മകരവിളക്ക് കാലത്തെ ഒരുക്കങ്ങൾക്കായി മാത്രം 50 കോടി രൂപയോളമാണ് ബോർഡ് ചിലവാക്കേണ്ടിവരുന്നത്. ഭക്തരുടെ എണ്ണം കുറയുന്ന പക്ഷം ഈ തുക പോലും തിരികെ ലഭിക്കില്ലെന്നാണ് ദേവസ്വം ബോർഡിന്റെ പരാതി.

അതേസമയം മണ്ഡലക്കാലത്ത് പമ്പയിലും സന്നിധാനത്തും ഭക്തരെ തങ്ങാൻ അനുവദിക്കില്ല. നിലക്കലിൽ കുറച്ച് ഭക്തർക്ക് മാത്രമാകും വിരി സൗകര്യം ഒരുക്കുക. ഭക്തർ കൂടുതലായി എത്താൻ സാധ്യതയില്ലാത്തതിനാൽ ടെൻഡർ നടപടികളിൽ നിന്നും വ്യാപാരികളും വിട്ടു നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button