KeralaLatest NewsNews

സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലേറ് ; മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. മാരാരിക്കുളം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറി എം.സന്തോഷ്‌കുമാര്‍ എന്നിവരുടെ വീടുകള്‍ക്കെ നേരെയാണ് കല്ലേറ് ഉണ്ടായത്. സംഭവത്തില്‍ പ്രതികളെ മാരാരിക്കുളം പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.

സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലെ താത്ക്കാലിക ഡ്രൈവറായിരുന്ന മുഖ്യപ്രതിയെ രണ്ട് വര്‍ഷം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടിക്കുളളിലെ ഭിന്നത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശത്രുതയുളള നേതാക്കളുടെ വീട്ടില്‍ ആക്രമണം നടത്തുകയായിരുന്നു. കൂടാതെ ഒരു വര്‍ഷം മുമ്പ് ഇതേ നേതാക്കളുടെ വീടുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ അന്ന് ഇതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ താക്കീത് ചെയ്ത് സംഭവം ഒഴിവാക്കുകയായിരുന്നു. അതേ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ ഈ വീടുകള്‍ ആക്രമിച്ചതിന് പിടിയിലായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button