Latest NewsKeralaNews

സീറ്റ് നല്‍കാമെന്ന് വാഗ്‌ദാനം; കൈയൊഴിഞ്ഞ് സി.പി.എം

സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കള്‍ ഷാനിഫയക്ക് സീറ്റ് നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു.

കഴക്കൂട്ടം: സീറ്റ് നല്‍കാമെന്ന് വാഗ്‌ദാനം നൽകിയതിന് പിന്നാലെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാനിഫ ബീഗത്തെ കൈയൊഴിഞ്ഞ് സി.പി.എം. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണിയാപുരം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്ത് സീറ്റ് നല്‍കാമെന്നാണ് നേരത്തേ പറഞ്ഞിരുന്നെങ്കിലും അവസാനനിമിഷം സി.പി.എം കൂറുമാറി.

എന്നാൽ കോണ്‍ഗ്രസില്‍നിന്ന് വന്ന ഉനൈസ അന്‍സാരിയെ സ്ഥാനാര്‍ഥിയാക്കാനാണ് സി.പി.എമ്മിലെ ചില നേതാക്കളുടെ നീക്കം. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ 13 ഡിവിഷനുള്ളതില്‍ ഏഴ്​ സീറ്റില്‍ കോണ്‍ഗ്രസും ആറ് സീറ്റില്‍ ഇടതുപക്ഷവുമാണ് ജയിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ജലജകുമാരി പ്രസിഡന്‍റ് ആകുകയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിലെ ഗ്രൂപ് വഴക്കിനെതുടര്‍ന്ന് തുമ്പ ഡിവിഷനില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസിന്റെ ജോളി പത്രോസ് സി.പി.എം പിന്തുണയോടെ പ്രസിഡന്‍റ്​ ആയി. 10 മാസം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസി​െന്‍റ പരാതിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ജോളി പ​േത്രാസിനെ അയോഗ്യയാക്കി.

Read Also: സ്വര്‍ണവിലയിൽ വർധനവ്; ഒക്​ടോബറി​ലെ ഏറ്റവും ഉയര്‍ന്ന വില

തുടര്‍ന്ന് വീണ്ടും സി.പി.എമ്മിെന്‍റ പിന്തുണയോടുകൂടി കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന ഷാനിഫ ബീഗം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പരാതിയില്‍ ഷാനിഫയെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന്​ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യയാക്കിയെങ്കിലും ഹൈകോടതി വിധി സമ്പാദിച്ച്‌ ഷാനിഫ സ്ഥാനം തുടരുകയായിരുന്നു.

അതിനുശേഷമാണ് സി.പി.എം വരുന്ന തെരഞ്ഞെടുപ്പില്‍ കണിയാപുരം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്ത് നല്‍കാമെന്ന് ഷാനിഫയോട് പറഞ്ഞിരുന്നത്. സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കള്‍ ഷാനിഫയക്ക് സീറ്റ് നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു. പാര്‍ട്ടി മെംബര്‍ഷിപ് പോലുമില്ലാത്ത ഷാനിഫക്ക്​ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.

തുടര്‍ന്നാണ് കോണ്‍ഗ്രസില്‍നിന്ന്​ സി.പി.എമ്മിലേക്ക് ചേക്കേറിയ ഉനൈസ അന്‍സാരിയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം നടത്തിയത്. ഇതില്‍ കടുത്ത അതൃപ്തിയാണ് ഷാനിഫക്കുള്ളത്. എന്നാല്‍, സി.പി.എം ഷാനിഫയെ കൈയൊഴിഞ്ഞതറിഞ്ഞ് ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഷാനിഫയുമായി ചര്‍ച്ച നടത്തിയെങ്കിലും ഷാനിഫ ഒന്നും മിണ്ടിയില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിനെ ഐ.എസ്.ഒ നിലവാരത്തിലെത്തിച്ചതും വീടില്ലാത്ത നിരവധി പേര്‍ക്ക് വിവിധ വകുപ്പുകളിലെ ഫണ്ട് കണ്ടെത്തി സ്പെഷല്‍ ഓര്‍ഡര്‍ ഉണ്ടാക്കി വീടിനുള്ള പണം കൈമാറിയത് ഉള്‍​െപ്പടെ കോടിക്കണക്കിന് രൂപയുടെ വികസനമാണ് കാഴ്ചവെച്ചത്.

ജനങ്ങള്‍ക്ക് ഉപകാരമാകുന്നതരത്തില്‍ കുടിവെള്ള പദ്ധതികള്‍ കൊണ്ടുവന്നതും പോത്തന്‍കോട് ബ്ലോക്കി​ന്റെ പ്രത്യേകതയാണ്. പ്രാദേശിക സി.പി.എം നേതാക്കളെ അത്രകണ്ട് ഗൗനിക്കാതെ പൊതുജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ഷാനിഫയെ തഴയാന്‍ കാരണം. എന്നാല്‍, ഉനൈസാ അന്‍സാരിയെ മത്സരിപ്പിക്കാനുള്ള നീക്കം സി.പി.എമ്മിനുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. പാരമ്പര്യമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ മത്സരരംഗത്ത് പരിഗണിക്കണമെന്നാണ് പാര്‍ട്ടിക്കകത്തെ പൊതുവികാരം.

 

shortlink

Post Your Comments


Back to top button