ചെന്നൈ : അടുത്ത ഐപിഎൽ സീസണിലും ധോണിതന്നെ ചെന്നൈയെ നയിക്കുമെന്ന ആത്മവിശ്വാസവുമായി ടീമിന്റെ സി.ഇ.ഒ കാശി വിശ്വനാഥന്‍ രംഗത്തെത്തി.
Read Also : വാഹനപ്രേമികൾക്ക് ഒരു സന്തോഷവാർത്ത ! ഹാർലി ഡേവിഡ്സണും ഹീറോ മോട്ടോർകോർപ്പും ഒന്നിക്കുന്നു
”തീര്‍ച്ചയായും, ധോണി 2021ലും സി.എസ്.കെയെ നയിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അദ്ദേഹം ഞങ്ങള്‍ക്കായി ഐ.പി.എല്ലില്‍ മൂന്ന് കിരീടം തന്നിട്ടുണ്ട്. പ്ലേ ഓഫിന് യോഗ്യത നേടാനാകാത്ത ആദ്യ ടൂര്‍ണമെന്‍റാണിത്. മറ്റു ടീമുകളും ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. ഒു മോശം വര്‍ഷം കൊണ്ട് എല്ലാം മാറ്റണമെന്നതില്‍ അര്‍ത്ഥമില്ല” -കാശി വിശ്വനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സീസണില്‍ 12 കളികളില്‍ എട്ടും തോറ്റ ചെന്നൈ അവസാന സ്ഥാനത്താണ്. ടീമിന്റെ മോശം പ്രകടനത്തിനൊപ്പം ധോണിക്കും ശോഭിക്കാനായിരുന്നില്ല. അതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഐ.പി.എല്ലില്‍ നിന്നും വിരമിക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ടീം സി.ഇ.ഒയുടെ പ്രസ്താവനയോടെ ഈ അഭ്യൂഹങ്ങള്‍ക്ക് താല്‍കാലിക വിരാമമാകുകയാണ്.
ടീമിന് പ്രതിഭ പുറത്തെടുക്കാനായില്ല, ജയിക്കാവുന്ന മത്സരങ്ങളും തോറ്റു. സുരേഷ് റെയ്നയുടെയും ഹര്‍ഭജന്‍ സിങ്ങിന്റെ പിന്‍വാങ്ങലും ക്യാമ്ബിലെ കോവിഡ് കേസുകളും ടീമിന് വിനയായതായി സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.
Post Your Comments