
ഫരീദാബാദ്: തട്ടികൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ 21 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി. ഹരിയാന ഫരീദാബാദ് ജില്ലയിലെ ബല്ലാബ്ഗഡിലാണ് സംഭവം. : കോളജില്‍നിന്ന് പരീക്ഷക്ക് ശേഷം പുറത്തിറങ്ങിയ പെണ്‍കുട്ടിയെ വാഹനത്തിലെത്തിയ പ്രതി പെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് തടഞ്ഞതും സംഭവ സ്ഥലത്തുവെച്ചുതന്നെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു.
പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മേവട്ട് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ പരസ്പരം അറിയുന്നവരാണെന്ന് തെളിഞ്ഞതായും പോലീസ് പറഞ്ഞു.
Post Your Comments