
ഇതാണ് മനസിൽ നൻമയുള്ള സൂപ്പർ താരം, തന്റെ ജോലിക്കാരിലൊരാള്‍ക്ക് പുതുപുത്തന്‍ കാര്‍ സമ്മാനിച്ച് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ദസറ ആഘോഷ വേളയിലാണ് ജാക്വിലിന്‍ ജീവനക്കാരന് കാര്‍ സമ്മാനിച്ചത്, ജാക്വിലിന്‍ ബോളിവുഡില്‍ അരങ്ങേറിയ കാലം മുതല്‍ താരത്തിനൊപ്പമുള്ള ജീവനക്കാരനാണ് ദസറ പ്രമാണിച്ച് താരം കിടിലൻ സമ്മാനം നൽകിയത്.
കൂടാതെ പുതിയ കാറിന്റെ പൂജയുടെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രാഫിക്ക് പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ജാക്വിലിനെ വീഡിയോയില്‍ കാണാം. മുംബൈയില്‍ ഒരു റോഡില്‍ വച്ചാണ് പൂജ. ജീവനക്കാരന്‍ താരത്തിന്റെ മുന്നില്‍ വച്ച് റോഡില്‍ നാളികേരം ഉടച്ച് ചടങ്ങുകളോടെ പൂജ നടത്തുന്നതിന്റെ വീഡോയായാണ് പ്രചരിക്കുന്നത്. ആദ്യത്തെ അടിയില്‍ തന്നെ തേങ്ങ ഉടഞ്ഞതോടെ ചുറ്റുള്ളവര്‍ ആരവം മുഴക്കുന്നതും വീഡിയോയിൽ കാണാം.
ഏറെ നാൾ മുൻപ് തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനും ജാക്വിലിന്‍ കാര്‍ സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ജീവനക്കാരനും കാര്‍ സമ്മാനമായി നല്‍കിയത് വൻ വാർത്തയായിരുന്നു.
Post Your Comments