ദോഹ : ഖത്തറിൽ 257 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6,013 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്തിയത്. ഇതിൽ 104 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. മരണങ്ങളില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,31,689ആയി. മരണസംഖ്യ 230.
Also read : കേന്ദ്രമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
274 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,28,617 ആയി ഉയർന്നു. നിലവില്‍ 2,842 പേരാണ് ചികിത്സയിലുള്ളത്. 40 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 9,50,031 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി
Post Your Comments