KeralaLatest NewsNews

സിബിഐയെ ഭയന്ന് സിപിഎം : കേരളത്തില്‍ ഇനി സിബിഐ വേണ്ടെന്ന് തീരുമാനവുമായി സഖാക്കള്‍ …. തങ്ങളുടെ പലതും സിബിഐ കണ്ടുപിടിയ്ക്കുമെന്ന് മുഖ്യമന്ത്രിയ്ക്കും കോടിയേരിയ്ക്കും തലമുതിര്‍ന്ന സഖാക്കള്‍ക്കും ഭയം

ന്യൂഡല്‍ഹി: സിബിഐയെ ഭയന്ന് സിപിഎം . കേരളത്തില്‍ ഇനി സിബിഐ വേണ്ടെന്ന് പോളിറ്റ്ബ്യൂറോ തീരുമാനം… തങ്ങളുടെ പലതും സിബിഐ കണ്ടുപിടിയ്ക്കുമെന്ന് മുഖ്യമന്ത്രിയ്ക്കും കോടിയേരിയ്ക്കും തലമുതിര്‍ന്ന സഖാക്കള്‍ക്കും ഭയം. അതേസമയം, അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. നിയമ പരിശോധനകള്‍ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് ധാരണ. കോണ്‍ഗ്രസ് ഉള്‍പ്പടെയുളള പാര്‍ട്ടികളും ദേശീയതലത്തില്‍ ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. കേന്ദ്രകമ്മിറ്റിയില്‍ വിഷയത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സി പി എം മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Read Also : സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ വ്യവസായ ശൃംഖലകളുള്ള മലയാളി വ്യവസായ പ്രമുഖന്‍….

സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കുന്നതില്‍ നിന്ന് സി.ബി.ഐയെ വിലക്കാന്‍ തടസമില്ലെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പോളിറ്റ് ബ്യൂറോയുടെ തീരുമാനം വരുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും സി.പി.ഐയുമാണ് സര്‍ക്കാര്‍ അനുവാദമില്ലാതെ അന്വേഷണത്തിനെത്തിയാല്‍ സി.ബി.ഐയെ വിലക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.

2017ലാണ് കേസുകള്‍ സ്വമേധായ ഏറ്റെടുക്കാനുളള പൊതു സമ്മതപത്രം സി.ബി.ഐക്ക് സര്‍ക്കാര്‍ അവസാനമായി നല്‍കിയത്. വിലക്ക് വന്നാല്‍ പുതുതായി വരുന്ന കേസുകള്‍ക്ക് സി.ബി.ഐ പ്രത്യേക അനുവാദം വാങ്ങേണ്ടി വരും. സര്‍ക്കാര്‍ എതിര്‍ത്താല്‍ അന്വേഷണത്തിനായി സി.ബി.ഐക്ക് കോടതിയെ സമീപിക്കേണ്ടി വരും. സംസ്ഥാനം സി.ബി.ഐക്ക് നല്‍കിയിട്ടുളള പൊതു സമ്മതപത്രം റദ്ദാക്കാന്‍ പ്രത്യേക നിയമ നിര്‍മ്മാണം വേണ്ടെന്നും ,മന്ത്രിസഭ തീരുമാനിച്ചാല്‍ മതിയെന്നുമാണ് എ.ജിയും ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷനും നല്‍കിയിരിക്കുന്ന നിയമോപദേശം. എന്നാല്‍ കോടതിയുടെ ഇടപെടലില്‍ സി.ബി.ഐ എത്തിയാല്‍ വിലക്ക് ഏര്‍പ്പെടുത്തിയാലും തടയാനാകില്ല.

സി.ബി.ഐയെ വിലക്കണമെന്ന നിലപാടിലേക്ക് നയിച്ച ലൈഫ് മിഷന്‍ അന്വേഷണം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയില്‍ വിലക്കിലേക്ക് സംസ്ഥാനം കടന്നാല്‍ നിയമ യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്നും സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ഫലമില്ലാതാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button