ഹ്യൂസ്റ്റണ്‍, യുഎസ്: സ്വന്തം ജന്മദിനാഘോഷ വേളയില്‍ മൂന്നു വയസുകാരന് സ്വയം വെടിവച്ചു മരിച്ചു. ഹ്യൂസ്റ്റണില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുകിഴക്കായി പോര്‍ട്ടറില്‍ ശനിയാഴ്ച കുഞ്ഞ് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കുകയായിരുന്നു, ഇതിനിടയില്‍ മുതിര്‍ന്നവര്‍ കാര്‍ഡുകള്‍ കളിക്കുന്നതിനിടെ വെടിവയ്പ്പ് കേട്ടു. നെഞ്ചില്‍ വെടിയേറ്റാണ് കുട്ടിയെ കണ്ടെത്തിയതെന്ന് മോണ്ട്ഗോമറി കൗണ്ടി പൊലീസ് അറിയിച്ചു.
ബന്ധുവിന്റെ പോക്കറ്റില്‍ നിന്ന് വീണുപോയ തോക്ക് നിര്‍ഭാഗ്യവശാല്‍ കുട്ടി കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം തുടക്കം മുതല്‍ മനഃപൂര്‍വ്വം കുട്ടികള്‍ നടത്തിയ 229 വെടിവയ്പുകളാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 97 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യുഎസില്‍ മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേര്‍ക്കും തോക്ക് ഉണ്ട്, യുഎസ് ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം തോക്കുകള്‍ സ്വന്തമാക്കാനുള്ള അവകാശമുണ്ട്. തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ടെക്സാസും ഉള്‍പ്പെടുന്നു.
Post Your Comments