വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച സിറിയയില്‍ അല്‍-ഖ്വയ്ദയിലെ ഏഴ് മുതിര്‍ന്ന നേതാക്കള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ് ഇക്കാര്യം തിങ്കളാഴ്ച അറിയിച്ചത്. യുഎസ് ഒക്ടോബര്‍ 15 ന് സിറിയയില്‍ ഇഡ്ലിബിനടുത്തുള്ള അല്‍-ഖ്വയ്ദയ്ക്കെതിരെ വ്യോമാക്രമണം നടത്തിയത്.
ഒക്ടോബര്‍ 22 നാണ് വ്യോമാക്രമണം നടത്തിയതെന്ന് കേന്ദ്ര കമാന്‍ഡ് വക്താവ് മേജര്‍ ബെത്ത് റിയോര്‍ഡാന്‍ പറഞ്ഞു. ഏഴ് നേതാക്കളെ വധിച്ചു. എന്നാല്‍ അത് ആരൊക്കെയാണ് എന്ന് അവര്‍ പേരെടുത്ത് പറയുകയോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്തിട്ടില്ല.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സുരക്ഷിത താവളങ്ങള്‍ സ്ഥാപിക്കാനും പരിപാലിക്കാനും വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അസ്ഥിരതയെ എക്യു-എസഅല്‍-ഖ്വയ്ദ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ”അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും ഞങ്ങള്‍ അല്‍-ഖ്വായ്ദയെയും മറ്റ് തീവ്രവാദ സംഘടനകളെയും ടാര്‍ഗെറ്റുചെയ്യുന്നത് തുടരും.’ അദ്ദേഹം പറഞ്ഞു.
Post Your Comments