Latest NewsBollywoodNewsIndiaEntertainment

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 1000 ലധികം പെണ്‍കുട്ടികളുടെ വാട്‌സ് ആപ്പ് നമ്പര്‍ വാങ്ങിയ ശേഷം നഗ്നദൃശ്യങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ; ടെലിവിഷന്‍ താരം പിടിയില്‍, താരത്തിന്റെ കെണിയില്‍ പെട്ടതില്‍ മിക്കതും പ്രായപൂര്‍ത്തിയാകാത്തവര്‍

മുംബൈ: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 1000 ലധികം പെണ്‍കുട്ടികളുടെ വാട്‌സ് ആപ്പ് നമ്പര്‍ വാങ്ങിയ ശേഷം നഗ്നദൃശ്യങ്ങള്‍ ശേഖരിച്ച് പ്രചരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത ടെലിവിഷന്‍ താരത്തിനെതിരെ സി.ബി.ഐ കേസെടുത്തു. അന്താരാഷ്ട്ര തലത്തില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ക്കെതിരെ പോക്‌സോ, ഐ.ടി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മുംബൈയില്‍ താമസമാക്കിയ ഇയാള്‍ യു.എസ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നിവിങ്ങളിലെ കുട്ടികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും പിന്നീട് നഗ്നദൃശ്യങ്ങള്‍ സ്വന്തമാക്കി പ്രചരിപ്പിക്കുകയായിരുന്നു. സിനിമ താരമാണെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്ന കുട്ടികളോട് സൗഹൃദം സ്ഥാപിച്ച് വാട്‌സ് ആപ്പ് നമ്പര്‍ വാങ്ങി നഗ്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടും. തുടര്‍ന്ന് ദൃശ്യങ്ങള്‍ ലഭിച്ച ശേഷം അവ സാമൂഹിക മാധ്യമങ്ങളിലൂടെ വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നത്. ഇന്ത്യയില്‍നിന്നുള്ളവരും പുറത്തുള്ളവരും ഇയാളില്‍ നിന്ന് ദൃശ്യങ്ങള്‍ വാങ്ങുന്നുണ്ട്.

ഇയാള്‍ ആയിരത്തിലധികം കുട്ടികളുമായി ഇത്തരത്തില്‍ പരിചയത്തില്‍ ഏര്‍പ്പെട്ടിരുന്നു. പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ് മിക്ക കുട്ടികളും. ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്ത് സി.ബി.ഐ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. ഹരിദ്വാര്‍ സ്വദേശിയായ ഇയാള്‍ ചില ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button