തിരുവനന്തപുരം : ദൈവമില്ല ,അമ്പലമില്ലായെന്നൊക്കെ നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന സിപിഎമ്മിന്റെ വിദ്യാരംഭ ചടങ്ങുകളെ പരിഹസിച്ച് സോഷ്യൽ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് വിദ്യാരംഭ ദിനത്തിൽ കുട്ടികളെ ഹരിശ്രീ കുറിപ്പിച്ചത്.
പേരക്കുട്ടി ഭാവ്നിയെയാണ് കോടിയേരി ഹരിശ്രീ കുറിപ്പിച്ചത് . ഡ്രൈവർ വസന്തകുമാറിന്റെ പേരക്കുട്ടി ദേവനെയെയാണ് മുഖ്യമന്ത്രി കൈപിടിച്ച് ഹരിശ്രീ കുറിപ്പിച്ചത് . നിലവിളക്ക് തെളിയിച്ച് ഗണപതിനേദ്യമടക്കം വച്ചാണ് സിപിഎം പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ ചടങ്ങ് നടന്നത് .
ഹൈന്ദവാചാരങ്ങൾ അനാചാരമാണെന്ന് മുറവിളി കൂട്ടുന്ന സിപിഎം സ്വന്തം പേരക്കുട്ടിയുടെ കാര്യം വന്നപ്പോൾ അനാചാരമെന്ന് പറഞ്ഞ് തള്ളിയതൊക്കെ സ്വീകരിക്കേണ്ടി വന്നു പാർട്ടി സെക്രട്ടറിയ്ക്കെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് . സംഭവം പാർട്ടി ഓഫീസിൽ ആയിരുന്നെങ്കിൽ ഒരു ഗുമ്മുണ്ടായിരുന്നേനെയെന്നും, ഇതിപ്പം നിലവിളക്ക് കത്തിച്ചു മുന്നിൽ പൂജ ചെയ്ത പോലെയായെന്നും കമന്റുകളുണ്ട് . മാത്രമല്ല ഇത് യെച്ചൂരിയെ അറിയിച്ചിട്ടേ ബാക്കി കാര്യമുള്ളൂവെന്നും സോഷ്യൽ മിഡിയ പറയുന്നു
നിലവിളക്കും, നിറപുത്തരിയും… മതത്തിന്റെ അവസാന ചിഹ്നങ്ങൾ നശിപ്പിക്കും വരെ കമ്യൂണിസ്റ്റ്കാരന് വിശ്രമമില്ല എന്ന് പറഞ്ഞ കാറൽ മാർക്സ് മുത്തപ്പനോട് ഇത് വേണമായിരുന്നോ എന്നും , മുഖ്യമന്ത്രിയെ കൊണ്ടു തന്നെ പാർട്ടി സെക്രട്ടറിയുടെ കൊച്ചു മകളെ എഴുതിപ്പിക്കാമായിരുന്നില്ലെ, എന്തായാലും ഇനി സിപിഎം വിശ്വാസികൾക്ക് എതിരാണെന്ന് ആരും പറയില്ല എന്ന് സഖാക്കൾക്ക് ആശ്വസിക്കാം എന്നും കമന്റുകളുണ്ട്.
Post Your Comments