അബുദാബി : നബി ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ച് യുഎഇ. ഒക്ടോബര്‍ 29 വ്യാഴാഴ്‌ച എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധി ലഭിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
Also read : കോവിഡ് : ഗൾഫ് രാജ്യത്ത് 16 മരണം കൂടി
രാജ്യത്തെ പൊതുമേഖലയ്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞയാഴ്‍ച്ച തന്നെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിപ്പ് പുറത്തിറക്കിയിരുന്നു. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേര്‍ന്നുവരുന്നതിനാല്‍ ഒന്നിലധികം ദിവസത്തെ അവധിയാണ് ഒരുമിച്ച് ലഭിക്കുന്നത്.
Post Your Comments