Latest NewsIndia

ലഡാക്ക് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയവുമായി ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്, നാഷണൽ കോൺഫറൻസും പിഡിപിയും ചിത്രത്തിലില്ല

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നപ്പോഴാണ് കോൺഗ്രസ്സിനെയും ആം ആദ്മി പാർട്ടിയെയും ബഹുദൂരം പിന്നിലാക്കി ബിജെപി വമ്പൻ വിജയം നേടിയത്.

ലഡാക്ക്: ലഡാക്ക് തിരഞ്ഞെടുപ്പിൽ വൻ വിജയവുമായി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന 26 മണ്ഡലങ്ങളിൽ 14 ഇടങ്ങളിലെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. 11 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. രണ്ടിടത്ത് കോൺഗ്രസ്സും ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു. ലഡാക്കിന്റെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നപ്പോഴാണ് കോൺഗ്രസ്സിനെയും ആം ആദ്മി പാർട്ടിയെയും ബഹുദൂരം പിന്നിലാക്കി ബിജെപി വമ്പൻ വിജയം നേടിയത്.

19 സീറ്റുകളിൽ മത്സരിച്ച ആം ആദ്മി പാർട്ടി സമ്പൂർണ്ണ പരാജയമായപ്പോൾ നാഷണൽ കോൺഫറൻസും പിഡിപിയും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. കശ്മീർ പുനരേകീകരണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇത്. ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടന്ന സമിതി തെരഞ്ഞെടുപ്പുമാണ് ഇത്.ലഡാക്ക് വികസന സമിതിയിലേക്ക് ഒക്ടോബർ 13, 14 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

read also: മുന്നാക്ക സംവരണം പത്ത് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കണം, വിഷയത്തില്‍ സംയുക്തമായ സമരങ്ങള്‍ക്ക് എസ്എന്‍ഡിപി ആലോചിക്കുന്നതായി വെള്ളാപ്പള്ളി നടേശന്‍

54,257 വോട്ടര്‍മാർ സമ്മതിദാനാവകശം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 65.07 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. എല്ലായിടത്തും നല്ല ഭൂരിപക്ഷത്തോടെയാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. നുബ്ര താഴ്വരയിലെ അഞ്ചിൽ അഞ്ച് സീറ്റുകളും ബിജെപി തൂത്തുവാരി.കോൺഗ്രസ് കുത്തകയായിരുന്ന ലഡാക്ക് സ്വയംഭരണ കൗൺസിലിൽ ബിജെപി ഭരണം പിടിച്ചത് 2015 ലെ തെരഞ്ഞെടുപ്പിലാണ്. 2019 ൽ ലഡാക്ക് ലോക്സഭ മണ്ഡലത്തിലും ബിജെപിയാണ് വിജയിച്ചത്.

 

 

 

shortlink

Post Your Comments


Back to top button