തന്റെ ഭാവി വരന് ഒപ്പമുള്ള ചിത്രം ആദ്യമായി പങ്കുവെച്ചിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍. ഒക്ടോബര്‍ മുപ്പതിനാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവുമായുള്ള വിവാഹം നടക്കുക.
കൂടാതെ വിവാഹനിശ്ചയത്തിലെ മോതിരത്തിന്റെ ചിത്രവും കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. സ്കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയുന്നവരാണ് കാജലും ഗൗതവും. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലു മുംബൈ സ്വദേശിയാണ്. കാജല്‍ അഗര്‍വാളും മുംബൈ സ്വദേശിനിയാണ്.
https://www.instagram.com/p/CGxkjhbnivO/
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാവും പങ്കെടുക്കുകയെന്ന് കാജല്‍ പറഞ്ഞിരുന്നു. വിവാഹ ശേഷം അഭിനയം തുടരുമെന്നും പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും നടി ആരാധകരോട് പറഞ്ഞിരുന്നു.
Post Your Comments