ന്യൂഡൽഹി : ത്രിപുരയിൽ പുതിയ ദേശീയപാത പദ്ധതികൾക്ക് കേന്ദ്ര ഗാതഗത മന്ത്രി നിതിൻ ഗഡ്കരി നാളെ തറക്കല്ലിടും. വികസനത്തിന്റെ ഭാഗമായി ഒൻപത് പുതിയ പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ തുടക്കം കുറിക്കുന്നത്. 2,752 കോടി രൂപയുടെ ദേശീയ പാതാ വികസനമാണ് കേന്ദ്ര സർക്കാർ തൃപുരയിൽ നടപ്പാക്കുന്നത്.
ആകെ 262 കിലോ മീറ്ററാണ് പാതകളുടെ നീളം. സുപ്രധാനമായ ഒൻപത് പദ്ധതികളും വേഗത്തിൽ പൂർത്തീകരിക്കാനാണ് ഗതാഗതമന്ത്രാലയത്തിന്റെ തീരുമാനം. പദ്ധതികൾ പൂർത്തിയാകുന്നതോടെ ബംഗ്ലാദേശുമായി സംസ്ഥാനത്തിനുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുമെന്ന് ഗതാഗതമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇതിന് പുറമേ സംസ്ഥാനത്തെ ടൂറിസം മേഖലയുടെ ഉണർവിന് വഴിവെക്കും. ചരിത്ര, വിനോദ സഞ്ചാര മേഖലകളിലേക്കും, തീർത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പദ്ധതിവഴി വലിയ ഒരു വിഭാഗം ആളുകൾക്ക് തൊഴിൽ ലഭിക്കും. പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാ സമയം കുറയുകയും കാർഷിക വിളകൾ വിപണിയിൽ വേഗത്തിൽ എത്തിക്കുന്നതിനും സഹായിക്കും.
Post Your Comments