കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയിക്ക് 3 വര്‍ഷം തടവ്. മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേയ്ക്കാണ് മൂന്ന് വര്‍ഷത്തെ തടവിന് വിധിച്ചത്. 1999 ല്‍ ജാര്‍ഖണ്ഡ് കല്‍ക്കരി ബ്ലോക്ക് അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച കേസിലാണ് ശിക്ഷ. പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
ദിലീപ് റേയെ കൂടാതെ, പ്രത്യേക സിബിഐ കോടതി രണ്ട് വ്യക്തികള്‍ക്ക് കൂടി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ മുന്‍ സഹമന്ത്രി ദിലീപ് റേ ഈ മാസം ആദ്യം ക്രിമിനല്‍ ഗൂഢാലോചന, മറ്റ് കുറ്റങ്ങള്‍ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. സ്പെഷ്യല്‍ ജഡ്ജി ഭാരത് പരാശര്‍ ഒക്ടോബര്‍ 26 നാണ് സിബിഐയുടെയും പ്രതികളുടെയും വാദം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
Post Your Comments