Latest NewsNewsEntertainment

എല്ലാ പ്രതി സന്ധികളിലും കട്ടക്ക് കൂടെ നിന്നിട്ടുള്ള എന്റെ മാത്രം അളിയന്; ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസ നേര്‍ന്ന് വീണ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ, കുടുംബ പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ട താരമാണ് വീണ നായര്‍.  ആര്‍ജെ അമന്‍ ആണ് വീണയുടെ ഭർത്താവ്. കണ്ണേട്ടന്‍ എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഇന്ന് അമന്റെ പിറന്നാളാണ്. ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസ നേര്‍ന്ന് വീണ രംഗത്തെത്തിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ കുടുംബചിത്രം പങ്കുവെച്ച്‌ കൊണ്ടായിരുന്നു തന്റെ പ്രിയപ്പെട്ട കണ്ണേട്ടന് പിറന്നാള്‍ ആശംസ നേര്‍ന്നത്. ജീവിതത്തിന്റെ എല്ലാ പ്രതി സന്ധികളിലും കട്ടക്ക് കൂടെ നിന്നിട്ടുള്ള എന്റെ മാത്രം അളിയന് ഒരായിരം ജന്മദിനാശംസകള്‍. പിറന്നാള്‍ ആശംസകള്‍ കണ്ണേട്ടാ.. ഒരുപാട് സ്നേഹിക്കുന്നു. ഏറെ മിസ് ചെയ്യുന്നുമ എന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

shortlink

Post Your Comments


Back to top button