പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശത്തിന് മറുപടിയുമായി എ ഐ എം ഐ എം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. മുസ്‌ലിങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഭാഗവത് നടത്തിയ പരാമർശത്തോട് വഴിതെറ്റിക്കാൻ ഞങ്ങൾ കുട്ടികളല്ല എന്ന മറുപടിയായിരുന്നു ഒവൈസിയുടെ പ്രതികരണം.
Read Also : “ഭാരതം ആയുധമെടുക്കേണ്ട അവസ്ഥ ഉണ്ടായാൽ അത് ലോകോപകാരാർത്ഥമായിട്ടായിരിക്കും”: അജിത് ഡോവൽ
വഴിതെറ്റിക്കപ്പെടാൻ ഞങ്ങൾ കുട്ടികളല്ല, സി എ എയും എൻ ആർ സിയും ഉപയോഗിച്ച് ചെയ്യാൻ തീരുമാനിച്ചിട്ടുള്ള കാര്യത്തിൽ ബി ജെ പി നിലപാടിൽ മാറ്റമില്ല. ഇവ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് അല്ലെങ്കിൽ ഭേദഗതി ചെയ്ത പൗരത്വനിയമത്തിൽ നിന്നും മതത്തെ കുറിച്ചുള്ള പരാമർശം ഒഴിവാക്കണമെന്ന് ഒവൈസി പറഞ്ഞു.
ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശത്തിനോട് പ്രതികരിച്ച് കൊണ്ടുള്ള ട്വീറ്റിലാണ് ഒവൈസി ഇങ്ങനെ പറഞ്ഞത്. ഭേദഗതി ചെയ്ത പൗരത്വ നിയമ വിഷയത്തിൽ മുസ്‌ലിം സഹോദരങ്ങളെ ചിലർ വഴിതെറ്റിക്കുന്നു എന്ന് മോഹൻ ഭാഗവത് ആരോപിച്ചിരുന്നു.
Post Your Comments