സമരം എന്തിനാണെന്ന് ചോദിക്കുന്ന മന്ത്രി സര്‍ക്കാരിന്റെ ദൂതനെ രക്ഷിതാക്കളുടെ അടുത്തേക്ക് അയച്ചത് എന്തിനായിരുന്നു? എ.കെ ബാലനെതിരെ വിമർശനവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: വാളയാര്‍ കേസില്‍ നീതിക്കായി സമരം ചെയ്യുന്ന പെണ്‍കുട്ടികളുടെ അമ്മയെ മന്ത്രി എ.കെ ബാലൻ ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എന്തിനാണ് സമരം എന്ന് ചോദിക്കുന്ന ബാലന്‍ സര്‍ക്കാരിന്റെ ദൂതനെ രക്ഷിതാക്കളുടെ അടുത്തേക്ക് അയച്ചത് എന്തിനായിരുന്നു? പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ക്രൂരമായ പീഡനത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കി കൊന്ന കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഇരകളുടെ അമ്മയെ അപമാനിക്കുകയാണെന്നും സമരം ചെയ്യാന്‍ എ.കെ ബാലന്റെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയോ അനുമതിയുടെ ആവശ്യമില്ലെന്നും കെ. സുരേന്ദ്രൻ പ്രസ്‌താവനയിൽ വ്യക്തമാക്കി.

Read also: ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ന്യൂനമര്‍ദം രൂപം കൊണ്ടേക്കാം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്തമഴ

കേസിലെ പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പു നല്‍കിയ മുഖ്യമന്ത്രി അത് പാലിച്ചില്ല. ഇരകളുടെ മാതാപിതാക്കളെ കൊണ്ട് കാലില്‍ വീഴിപ്പിച്ച മുഖ്യമന്ത്രിയുടെ ചിത്രം കേരളം മറന്നിട്ടില്ല. കേസ് അട്ടിമറിച്ച ഡിവൈ.എസ്പി സോജന്‍, എസ്‌ഐ ചാക്കോ എന്നിവര്‍ക്ക് സ്ഥാനക്കയറ്റവും സർക്കാർ നൽകി. രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ ഈ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നിന്ന് നീതി അട്ടിമറിക്കുകയായിരുന്നു. ഉത്തരേന്ത്യയിലെ പീഡനങ്ങള്‍ മാത്രം കാണുന്ന സി.പി.എം കേന്ദ്രനേതൃത്വവും രാഹുല്‍ ഗാന്ധിയും കേരളത്തിലെ ദളിത് പെണ്‍കുട്ടികള്‍ നേരിട്ട ദുരവസ്ഥയെ പറ്റി മിണ്ടാത്തത് ഇരട്ടത്താപ്പാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Share
Leave a Comment