മുംബൈ: മാസ്‌ക് വില്‍പ്പനയിലെ കൊള്ള ലാഭം തടയാൻ പുതിയ ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി വില നിയന്ത്രിക്കുന്നതിനായി സാധാരണ മാസ്‌കുകള്‍ മുതല്‍ എന്‍95 മാസ്‌കുകള്‍ക്കുവരെ ഈടാക്കാവുന്ന വില എത്രയാണെന്ന് സര്‍ക്കാര്‍ നിശ്ചയിക്കുകയുണ്ടായി.
രണ്ട് പാളികളും മൂന്ന് പാളികളും ഉള്ള മാസ്‌കുകള്‍ പരമാവധി മൂന്നും നാലും രൂപയ്ക്ക് മാത്രമേ വില്‍ക്കാന്‍ പാടുള്ളു. എന്‍95 മാസ്‌കിന്റെ വില 19 രൂപ മുതല്‍ 49 രൂപ വരെയായും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപകമായ അവസ്ഥയില്‍ പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. വിതരണക്കാര്‍ക്ക് വിലയുടെ 70 ശതമാനം വരെ ഈടാക്കാമെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് മാസ്‌കിന് 110 ശതമാനം വരെ വില ഈടാക്കാമെന്നും സര്‍ക്കാര്‍ അറിയിക്കുന്നുണ്ട്.
Post Your Comments