Latest NewsNewsIndia

നേരിയ ഭൂചലനം തീവ്രത 3.6

ഗാന്ധി നഗർ : നേരിയ ഭൂചലനം. ഗുജറാത്തിലെ കച്ച് ജില്ലയിൽ അഞ്ജർ പട്ടണത്തിന് പടിഞ്ഞാറ്-തെക്ക്-പടിഞ്ഞാറ് 12 കിലോമീറ്റർ ഭാഗത്തായി രാവിലെ 8.18 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയ്‌ലിൽ 3.6 തീവ്രത രേഖപ്പെടുത്തി. 19.5 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഗാന്ധിനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു. ആളപായമോ,പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗുജറാത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് വളരെ ഉയർന്ന ഭൂകമ്പ മേഖലയിലാണ് കച്ച് ജില്ല സ്ഥിതി ചെയ്യുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button