ദില്ലി: ഗുജറാത്തിലെ കര്‍ഷകര്‍ക്കായി ‘കിസാന്‍ സൂര്യോദയ പദ്ധതി’ ഉള്‍പ്പെടെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫ്രറന്‍സിങ്ങിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്യും. ജലസേചനത്തിനായും പകല്‍ വൈദ്യുതി വിതരണം ചെയ്യുന്നതിനായും മുഖ്യമന്ത്രി വിജയ് രൂപാനിയുടെ കീഴിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ അടുത്തിടെയാണ് കിസാന്‍ സൂര്യോദയ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് രാവിലെ 5 മുതല്‍ രാത്രി 9 വരെ വൈദ്യുതി ലഭ്യമാകും.
2023 ഓടെ ഈ പദ്ധതി പ്രകാരം ട്രാന്‍സ്മിഷന് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിന് 3,500 കോടി രൂപ ബജറ്റ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.ഇതിനുപുറമെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററുമായി ബന്ധപ്പെട്ട പീഡിയാട്രിക് ഹാര്‍ട്ട് ഹോസ്പിറ്റലും, അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലും ടെലികാര്‍ഡിയോളജിക്ക് മൊബൈല്‍ ആപ്ലിക്കേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
read also: വർഗീയ കക്ഷിയായ വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫിന്റെ ബന്ധം ആയുധം; പ്രതിപക്ഷത്തെ നേരിടാൻ സിപിഎം
470 കോടി രൂപ ചെലവിലാണ് യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി വിപുലീകരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തെ ഏറ്റവും വലിയ സിംഗിള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കാര്‍ഡിയാക് ടീച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായും ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കാര്‍ഡിയാക് ഹോസ്പിറ്റലുകളായും മാറും. വിപുലീകരണ പദ്ധതി പൂര്‍ത്തിയായ ശേഷം കിടക്കകളുടെ എണ്ണം 450-ല്‍ നിന്ന് 1251 ആയി ഉയരും.
Post Your Comments