ന്യൂഡൽഹി : 2020 ഓഗസ്റ്റ് മുതല്‍ കൊവിഡ് പരിശോധനകളില്‍ ഇന്ത്യ ഗണ്യമായ നേട്ടമാണ് ഉണ്ടാക്കിയത്. നിലവിലെ കണക്കനുസരിച്ച് ആകെ പരിശോധനകള്‍ 10 കോടി എന്ന നേട്ടം പിന്നിട്ടു. അവസാന സ്ഥതി വിവരം അനുസരിച്ച് ആകെ രാജ്യത്ത് ഇതുവരെ നടന്ന പരിശോധനകള്‍ 10,01,13,085 ആണ്. കഴിഞ്ഞ ദിവസം മാത്രം 14.5 ലക്ഷം കൊവിഡ് പരിശോധനകള്‍ നടന്നു. 1,122 ഗവണ്‍മെന്റ് ലബോറട്ടറികളും 867 സ്വകാര്യ ലബോറട്ടറികളും ഉള്‍പ്പെടെ 1,989 പരിശോധനാ ലാബുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.
സമഗ്രമായ പരിശോധന നടക്കുമ്ബോഴും ദേശീയതലത്തില്‍ രോഗസ്ഥിരീകരണ നിരക്ക് കുറയുകയാണ്. രോഗവ്യാപനത്തോത് കുറഞ്ഞിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആകെ പരിശോധന 10 കോടി പിന്നിട്ടപ്പോള്‍ രോഗസ്ഥിരീകരണ നിരക്ക് 7.75% ആണ്. അവസാന 1 കോടി ടെസ്റ്റുകള്‍ നടത്തിയത് ഒന്‍പത് ദിവസത്തിനുള്ളിലായിരുന്നു. അതേസമയം കേരളം ഉള്‍പ്പടെയുള്ള 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന രോഗ സ്ഥിരീകരണ നിരക്കാണ് ഇപ്പോഴുള്ളത്.
Post Your Comments