Latest NewsIndiaNews

കോവിഡ് കാലത്ത് മുടങ്ങിയ വായ്പകൾക്ക് കൂട്ടുപലിശയില്ല; കടാശ്വാസ മാർഗ നിർദ്ദേശം പുറത്തിറക്കി മോദിസർക്കാർ

ന്യൂഡൽഹി : മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കോവിഡ് കാലയളവിലെ മുടങ്ങിയ വായ്പകൾക്ക് കൂട്ടുപലിശയില്ല. കടാശ്വാസ മാർഗ നിർദ്ദേശത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2 കോടി വരെയുള്ള വായ്പകൾക്കാണ് ആനുകൂല്യം. വായ്പാ കരാറിലെ പലിശ മാത്രമെ ഈടാക്കാവൂവെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.കൂട്ടുപലിശ ഈടാക്കിയിട്ടുണ്ടെങ്കിൽ തിരിച്ചു നൽകും.

ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകൾക്കുമെല്ലാം ഇളവ് ബാധകമാണ്. ക്രെഡിറ്റ് കാർഡുകൾക്കും ഇളവ് ലഭിക്കും. എം എസ് എം ഇ വായ്പകൾ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, കൺസ്യൂമർ ഡ്യൂറബിൾ ലോൺ, വാഹന വായ്പ എന്നിവയ്‌ക്കെല്ലാം കൂട്ടുപലിശ ഈടാക്കില്ല.

shortlink

Post Your Comments


Back to top button