ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗമുക്തി 90 ശതമാനത്തിലേക്കെത്തുന്നു. നിലവിലെ രോഗമുക്തി നിരക്ക് 89.53% ആണ്. 69,48,497 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 73,979 ആണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത്. രോഗമുക്തി നിരക്ക് പ്രതിദിനം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രാജ്യത്ത് രേഖപ്പെടുത്തി.
24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 54,366 പേരിലാണ്. ഇന്നലെ 690 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
അതേസമയം വാക്‌സിന്‍ വികസനത്തിനായി 50,000 കോടി രൂപയാണ് കേന്ദ്രം നീക്കി വച്ചിരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും വാക്‌സിന്‍ കുത്തിവയ്‌പ്പിന് ചിലവാകുന്ന തുക 6 മുതല്‍ 7 ഡോളര്‍ വരെ കണക്ക് കൂട്ടിയാണ് ഇത്ര വലിയ തുക വകയിരുത്തിയത്.
Post Your Comments