
ദുബായ്: പതാകദിനത്തോടനുബന്ധിച്ച് രാജ്യത്ത് ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്‌ത് ദുബായ്. യുഎഇ പതാക ദിനത്തോടനുബന്ധിച്ച് നവംബര്‍ മൂന്നിന് രാവിലെ കൃത്യം 11 മണിക്ക് ദേശീയ പതാക ഉയര്‍ത്താനാണ് ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം.
Read Also: മരുന്നിന് ഗുണനിലവാരമില്ലെന്ന് കേരളം, ഉണ്ടെന്ന് കേന്ദ്രം; ആശങ്കയിൽ ആരോഗ്യവകുപ്പ്
നമ്മുടെ ഐക്യത്തിന്റെയും പരമാധികാരത്തിന്റെയും അടയാളമാണ് യു.എ.ഇ ദേശീയ പതാകയെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാന് യു.എ.ഇ പ്രസിഡന്‍റായി ചുമതലയേറ്റെടുത്തതിന്റെ ഓര്‍മപുതുക്കിയാണ് 2013 മുതല്‍ എല്ലാ വര്‍ഷവും നവംബര്‍ മൂന്നിന് പതാക ദിനം ആചരിക്കുന്നത്.
Post Your Comments