ചെന്നൈ : ഹിന്ദു മതഗ്രന്ഥങ്ങൾ സ്ത്രീകളെ ‘ലൈംഗികത്തൊഴിലാളികളായി’ കാണുന്നുവെന്ന് ചിദംബരം എം പി തോൽ തിരുമാവലവൻ.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിഎ-ഡിഎംകെ ടിക്കറ്റിൽ മത്സരിച്ച വിടുതലൈ ചിരുതൈഗൽ കക്ഷിയുടെ സ്ഥാപകനാണ് തോൽ തിരുമാവലവൻ . അടുത്തിടെ പെരിയാറുമായി ബന്ധപ്പെട്ട സംഘടന നടത്തിയ ഓൺലൈൻ സെമിനാറിലായിരുന്നു തിരുമാവലവന്റെ വിവാദ പ്രസ്താവന.
“സ്ത്രീകളെ അടിസ്ഥാനപരമായി ദൈവം ലൈംഗിക തൊഴിലാളികളായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത് . മനു ധർമ്മമനുസരിച്ചും എല്ലാ സ്ത്രീകളും ലൈംഗിക തൊഴിലാളികളാണ്. അങ്ങനെയാണ് അവരെ ദൈവം സൃഷ്ടിച്ചത്. അവർ പുരുഷന്മാരേക്കാൾ താഴ്ന്ന നിലയിലാണ്. ബ്രാഹ്മണ സ്ത്രീകൾക്കും മറ്റ് ജാതികളിലെ സ്ത്രീകൾക്കും ഇത് ബാധകമാണ്. ഇതാണ് സനാതന ധർമ്മം പറയുന്നത് ”. തിരുമാവലവൻ പറയുന്നു.
Post Your Comments