COVID 19Latest NewsNewsIndiaInternational

ചൈനയില്‍ നിന്നും മഞ്ഞനിറത്തിലെ പൊടിക്കാറ്റ് വരുന്നു ; മുന്നറിയിപ്പുമായി ഉത്തര കൊറിയ

സോള്‍ : ചൈനയില്‍ നിന്നും വീശുന്ന മഞ്ഞനിറത്തിലെ പൊടിക്കാറ്റ് കൊവിഡിന് കാരണക്കാരായ കൊറോണ വൈറസിനെ വഹിച്ചുകൊണ്ടുവരുമെന്നും അതുകൊണ്ട് ആരും പുറത്തിറങ്ങരുതെന്നും വീടിന്റെ ജനാലകള്‍ അടച്ചിടണമെന്നും പൗരന്മാരോട് നിര്‍ദ്ദേശിച്ച്‌ ഉത്തര കൊറിയ. ഭരണകൂടത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാന നഗരമായ പ്യോംഗ്യാംഗ് കഴിഞ്ഞ ദിവസം ഏതാണ്ട് വിജനമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Read Also : മരണശേഷം 18 മണിക്കൂര്‍ കഴിഞ്ഞും സ്രവങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് വൈറസ് സാന്നിദ്ധ്യം ; അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട്

രാജ്യത്ത് ആര്‍ക്കും കൊവിഡ് ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും ജനുവരി മുതല്‍ തന്നെ ഉത്തര കൊറിയയില്‍ അതിര്‍ത്തികള്‍ അടഞ്ഞു കിടക്കുകയാണ്. സഞ്ചാര സ്വാതന്ത്യത്തിനും വിലക്കുകള്‍ ഉണ്ട്. അതേ സമയം, എല്ലാ വര്‍ഷവും ഇതേ സമയം ഉത്തര കൊറിയയില്‍ കാണപ്പെടുന്നതാണ് ഈ പൊടി നിറഞ്ഞ മേഘങ്ങള്‍. ഇതിന് കൊവിഡുമായി യാതൊരു ബന്ധവുമില്ല. ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ അധീനതയിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷന്‍ ( കെ.സി.ടി.വി ) വഴിയാണ് വിചിത്ര മുന്നറിയിപ്പ് നല്‍കിയത്.

മഞ്ഞപ്പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ ആരും പുറത്തിറങ്ങരുതെന്നും രാജ്യവ്യാപകമായി ഔട്ട്ഡോര്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ നിരോധിച്ചതായും അറിയിച്ചു. ചൈനീസ്, മംഗോളിയന്‍ മരുഭൂമികളില്‍ നിന്നും ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിവിടങ്ങളിലേക്ക് നിശ്ചിത സീസണില്‍ വീഴുന്നതാണ് മഞ്ഞ പൊടിക്കാറ്റ് അഥവാ യെല്ലോ ഡസ്റ്റ്. സാധാരണ പൊടിക്കാറ്റുകളെ പോലെ തന്നെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button